സി പി ഐ (എം) ന് പിഴയിട്ട് കൊല്ലം കോർപ്പറേഷൻ

At Malayalam
1 Min Read

പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് സി പി ഐ (എം) ന് കൊല്ലം കോർപ്പറേഷൻ പിഴയിട്ടു. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് സി പി ഐ (എം) ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവന് കൊല്ലം കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2,500 കൊടികളും നഗരത്തിൻ്റെ വിവിധയിടങ്ങളിൽ കെട്ടിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സി പി ഐ (എം) അനുമതി തേടിയിരുന്നു. പാർട്ടി നേതൃത്വം ഇക്കാര്യം കാണിച്ച് കോർപ്പറേഷന് അപേക്ഷ നൽകിയിരുന്നെങ്കിലും കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സി പി ഐ (എം) ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഇന്നലെ ഹൈക്കോടതിയും വിമർശിച്ചിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment