അഫാൻ പൊലിസ് കസ്റ്റഡിയിൽ, നാളെ തെളിവെടുപ്പ്, മാനസിക നിലയിൽ വിദഗ്ധ സംഘത്തിനും അത്ഭുതം

At Malayalam
1 Min Read

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഉറ്റ ബന്ധുക്കളെ കൂട്ടക്കൊല ചെയ്ത അഫാനെ കോടതി, പൊലിസ് കസ്റ്റഡിൽ വിട്ടു. തൻ്റെ മാതാവിൻ്റെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലിസിൻ്റെ കസ്റ്റഡിയിൽ മൂന്നു ദിവസത്തേക്കു വിട്ടു നൽകിയത്. ഇന്ന് വിശദമായി പ്രതിയെ ചോദ്യം ചെയ്ത ശേഷം നാളെ തെളിവെടുപ്പിനായി കൊണ്ടു പോകും. പാങ്ങോട് പൊലിസിൻ്റെ തെളിവെടുപ്പ് പൂർത്തിയാക്കി ഇയാളെ വെഞ്ഞാറമൂട് പൊലിസിനു കൈമാറും. അവിടത്തെ കൂട്ടക്കൊലയിലും തെളിവെടുപ്പ് നടത്തേണ്ടതിനായാണ് വിട്ടു നൽകുന്നത്.

അഫാനു വേണ്ടി മാനസികാരോഗ്യ വിദഗ്ധരുടെ ഒരു പാനൽ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. കസ്റ്റഡി കഴിഞ്ഞാൽ കോടതിയുടെ സമ്മതത്തോടെയാകും സംഘം പ്രതിയുടെ മാനസികനില പരിശോധിക്കുക. കേവലം 23 വയസുള്ള ഒരാളുടെ ചെയ്തികളും മാനസിക നിലയുമല്ല അഫാൻ്റേതെന്നാണ് പൊലിസിൻ്റെ വിലയിരുത്തൽ. ഓരോ കൊലപാതകങ്ങൾ നടപ്പിലാക്കിയിട്ട് ഒട്ടും കൂസലോ ഭീതിയോ കൂടാതെ ഇയാൾ പൊതുസ്ഥലങ്ങളിൽ നടക്കുകയും ഇടപഴകുകയും ചെയ്തിരുന്നു എന്നത് മാനസികാരോഗ്യ വിദഗ്ധരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്.

Share This Article
Leave a comment