ഇൻസ്ട്രുമെൻ്റ് ബോക്സ് കളഞ്ഞു, മകൻ്റെ കയ്യൊടിച്ച് പിതാവ്

At Malayalam
0 Min Read

ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയതിന് അച്ഛൻ മകന്റെ കൈ തല്ലിയൊടിച്ചു. കൊച്ചി കളമശ്ശേരിയിലാണ് ക്രൂരമായ ഈ സംഭവം നടന്നിരിക്കുന്നത്. കളമശ്ശേരി തോഷിബ ജം​ഗ്ഷനിൽ താമസിക്കുന്ന ശിവകുമാർ എന്നയാളാണ് 11 വയസുമാത്രം പ്രായമുള്ള സ്വന്തം മകനെ ഇത്തരത്തിൽ അതിക്രൂരമായി ഉപദ്രവിച്ചത്.

രണ്ട് ദിവസം മുമ്പാണ് കുട്ടിയെ പിതാവ് മർദിച്ചു കയ്യൊടിച്ചത്. കുട്ടിയുടെ കൈത്തണ്ടക്കാണ് പൊട്ടലുണ്ടായിരിക്കുന്നത്. ശിവകുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കൈ തല്ലി ഒടിക്കുമ്പോൾ ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment