അഫാൻ ലഹരിക്കടിമയെന്ന് സംശയം, മാനസിക നിലയും നോക്കും

At Malayalam
1 Min Read

സംസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതി അഫാൻ ലഹരിക്കടിമയാണെന്ന് സംശയമുള്ളതായി പൊലിസ് പറയുന്നു. ഇടയ്ക്കിടെ മാനസിക ബുദ്ധിമുട്ടുകൾ ഉള്ളവരെപ്പോലെ ഇയാൾ പെരുമാറുന്നുണ്ടന്നും അതിനാൽ ഇയാളുടെ മാനസികവസ്ഥ കൂടി പരിശോധിക്കേണ്ടതുണ്ടന്നുമാണ് പൊലിസിൻ്റെ നിലവിലെ നിലപാട്. അഫാൻ കൊലപ്പെടുത്തിയവരെല്ലാം തലയിൽ അടിയേറ്റ് മാരകമായ രീതിയിൽ മുറിവു പറ്റിയാണ് മരിച്ചിട്ടുള്ളത്. അഞ്ചു പേരും തലയ്ക്കു പിന്നിൽ ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് മരിച്ചതെന്നു തന്നെയാണ് കരുതുന്നതും.

കൊലപാതക ശേഷം വെഞ്ഞാറമൂട്ടിലുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അഫാൻ സ്വർണപണയ ഇടപാട് നടത്തിയതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ 500 രൂപയുടെ നോട്ടുകൾ ചിലയിടങ്ങളിൽ നിന്നു കണ്ടെത്തിയതായും പൊലീസ് പറഞ്ഞിരുന്നു. അഫാന് ഫർസാനയുമായുള്ള ബന്ധം പിതൃ സഹോരനായ ലത്തീഫിന് അത്ര താല്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ സംസാരിക്കാനാവും ലത്തിഫ് അവിടെ എത്തിയതെന്നും കണക്കു കൂട്ടുന്നു. കൂടുതൽ വിശദമായ അന്വേഷണങ്ങൾ ഇന്നുമുണ്ടാകും.

Share This Article
Leave a comment