തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് അനസ്തെറ്റിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് അനസ്തേഷ്യോളജിൽ എം ഡി / ഡി എൻ ബി യോഗ്യതയും രണ്ടുവർഷം പ്രവൃത്തിപരിചയവും മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ജനറൽ സർജറിയിൽ എം എസ് / ഡി എൻ ബി / എം ബി ബി എസും പെർമനന്റ് രജിസ്ട്രേഷനുമാണ് യോഗ്യത.
യോഗ്യരായവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 21ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അനസ്തെറ്റിസ്റ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് രണ്ടു മണിക്കും മെഡിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷിക്കുന്നവർ മൂന്നു മണിക്കുമാണ് എത്തേണ്ടത്.
