പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

At Malayalam
1 Min Read

യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലിസിൻ്റെ പിടിയിലായി. എറണാകുളം മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയെയാണ് ഇയാൾ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറയുന്നത്.

ആലുവയിൽ സ്കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു. കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി പൊലിസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Share This Article
Leave a comment