ബോർഡിൽ പേരെഴുതിയതിന് എട്ടാം ക്ലാസുകാരന് മർദനം

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ വിദ്യാർത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമർദനം ഏറ്റതായി പരാതി. പി കെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാർത്ഥി, ക്ലാസിൽ അധ്യാപകനില്ലാത്ത സമയത്ത് ബഹളം വെച്ച വിദ്യാർത്ഥികളുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം.

ഈ മാസം ആറാം തീയതി സംഭവിച്ച മർദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനറ്റേ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാർത്ഥി കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.

Share This Article
Leave a comment