തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ പൊലിസ് പിടി കൂടി. നെയ്യാറ്റിൻകര അവണാക്കുഴി സ്വദേശിയായ 27 കാരി സൂര്യഗായത്രിയെയാണ് സുഹൃത്ത് കൂടിയായ സച്ചു വെട്ടി മാരകമായി മുറിവേൽപ്പിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. മറ്റാരും വീട്ടിലില്ലാത്ത സമയത്ത് സൂര്യഗായത്രിയുടെ വീട്ടിലെത്തിയ സച്ചു ടെറസിൽ വച്ചാണ് യുവതിയെ വെട്ടിയത്.
ശരീരമാസകലം സൂര്യയ്ക്ക് വെട്ടേറ്റിട്ടുണ്ട്. വെട്ടിക്കഴിഞ്ഞ സച്ചു തൻ്റെ സുഹൃത്തിൻ്റെ സഹായത്തോടെ സൂര്യഗായത്രിയെ ഇരു ചക്രവാഹനത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു. എന്താണ് ഇവർ തമ്മിൽ ഉണ്ടായ പ്രശ്നമെന്ന് വ്യക്തമല്ല. പൊലിസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി.