വരുന്നു വ്യവസായ ഇടനാഴി

At Malayalam
1 Min Read

വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി അനുവദിച്ച്‌ രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റ്‌. കെ ഹോം പദ്ധതിക്കായി 5 കോടി രൂപയും വകയിരുത്തി. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ സാധ്യത മനസിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭമാണിത്‌. വീട്ടുടമകൾക്ക് വരുമാനത്തിനത്തോടൊപ്പം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ പരിപാലനം ഉറപ്പുവരുത്താൻ ഇതിലൂടെയാകും.

കുമരകം, ഫോർട്ട് കൊച്ചി, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിനാണ്‌ 5 കോടിരൂപ വകയിരുത്തിയത്‌. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും ആഭ്യന്തര ഉൽപാദനം വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. തീഷ്ണമായ സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. രാവിലെ ഒമ്പതിനാണ്‌ ബജറ്റ്‌ ആരംഭിച്ചത്‌. 10, 11, 12 തീയതികളിലാണ്‌ ബജറ്റ്‌ ചർച്ച.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment