എറണാകുളം ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തു വൈസ് പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പി വി ശ്രീനിജിന്‍ എം എല്‍ എയ്ക്കെതിരെ പൊലിസ് കേസെടുത്തു. കുന്നത്തുനാട് പൊലീസാണ് കേസ് ചാർജു ചെയ്തത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിനിടെ എം എല്‍ എ അടക്കം പത്തു പ്രതികള്‍ അതിക്രമച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും തെറി പറഞ്ഞെന്നും ഓഫീസിനു പുറത്ത് നിര്‍ത്തിയിട്ട പരാതിക്കാരന്‍റെ കാറിന്‍റെ കണ്ണാടി അടിച്ചു തകര്‍ത്തുവെന്നുമാണ് എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്.
കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീനിജൻ എം എൽ എ യും പ്രതി ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
