നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍ അന്തരിച്ചെന്ന വാര്‍ത്തനിഷേധിച്ച് കുടുംബം.
അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നിങ്ങളുടെ ആശങ്കകളെ നന്ദിയോടെ കാണുന്നുവെന്നും അദ്ദേഹത്തിന്‍റെ മകള്‍ നന്ദനാ സെന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അമര്‍ത്യാ സെന്‍ അന്തരിച്ചെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മരണവാര്‍ത്ത നിഷേധിച്ച് കുടുംബം രംഗത്തെത്തിയത്.
