എന്തൊ , ജീവനക്കാർക്കെന്നെ ഇഷ്ടമാണെന്ന് ഗണേഷ് കുമാർ

At Malayalam
1 Min Read

കെ എസ് ആർ ടി സി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നത്തെ ടി ഡി എഫിൻ്റെ പണിമുടക്കു സമരം പൊളിഞ്ഞ് പാളീസായി. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ബസിന് കേടുപാടു വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ തന്നെ ഉറപ്പായും നഷ്ടപരിഹാരം തരേണ്ടിവരും. അതിനുള്ള നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. കെ എസ് ആർ ടി സി നിലനിൽക്കേണ്ടത് നമ്മുടെ സംസ്ഥാനത്തിൻ്റെ ആവശ്യമാണെന്നും കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment