പി പി ദിവ്യ വിഷയത്തിൽ അണുവിട മാറാതെ പിണറായി

At Malayalam
1 Min Read

അവനവൻ ചെയ്യുന്നതിൻ്റെ ഫലം അവനവൻ തന്നെ അനുഭവിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നടത്തിയ മറുപടി പ്രസംഗത്തിലാണ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഉദ്ദേശിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സി പി എം പാർട്ടി അംഗത്തിന് നിരക്കാത്ത രീതിയാണ് ദിവ്യ സ്വീകരിച്ചതെന്ന തൻ്റെ മുൻ നിലപാട് ഇവിടെയും പിണറായി വിജയൻ അടിവരയിട്ട് പറയുകയായിരുന്നു.

കണ്ണൂരിലെ മുൻ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ യാത്ര അയയ്ക്കൽ ചടങ്ങിൽ ക്ഷണിക്കാത്ത അതിഥിയായി ചെന്ന് അനാവശ്യ പ്രസംഗം നടത്തിയ പി പി ദിവ്യ ചെയ്തത് ഒരു കാരണവശാലും ന്യായീകരിക്കാനാകാത്ത തെറ്റാണെന്ന് ജില്ലാ സമ്മേളന പ്രതിനിധികൾ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഈ വിഷയത്തിൽ പിണറായി വിജയൻ്റെ നിലപാടും പുറത്തുവന്നത്.

Share This Article
Leave a comment