‘ഉന്നത കുലജാതന്‍’ എല്ലാം വളച്ചൊടിച്ചു, പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നു

At Malayalam
1 Min Read

രാജ്യത്ത് ഗോത്രവകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്യട്ടെയെന്ന വിവാദ പ്രസ്താവനയില്‍ ന്യായീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ പരാമര്‍ശങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും പരാമര്‍ശങ്ങളല്ല ഹൃദയത്തില്‍ നിന്നും വന്ന വാക്കുകളാണതെന്നും സുരേഷേ ഗോപി പിന്നീട് പറഞ്ഞു.

പറഞ്ഞത് മുഴുവന്‍ കൊടുത്തില്ലെന്നും മുന്നോക്കക്കാരെ നന്നാക്കാന്‍ പിന്നോക്കക്കാരെ കൊണ്ടുവരണമെന്ന് താന്‍ പറഞ്ഞെന്നും അത് കൊടുത്തില്ലെന്നും ബജറ്റിന്റെ നന്‍മ കെടുത്തുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യമെന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പറഞ്ഞതെല്ലാം പിന്‍വലിക്കുന്നുവെന്നും ഇങ്ങനെ തന്നെ പോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു ജാതിവിരുദ്ധ പരാമര്‍ശം സുരേഷ് നടത്തിയത്. ഉന്നതകുലജാതനെന്നും താന്‍ ആ കുലത്തില്‍പെട്ടതാണെന്ന് പറയാതെ പറയുകയും മന്ത്രി ചെയ്തുവെന്ന വിമര്‍ശനവും ഉയര്‍ന്നു.

കോടിക്കണക്കിന് പണം ആദിവാസിക്കായി ചെലവഴിക്കുന്നത് എവിടെയും എത്തുന്നില്ലെന്ന് പറഞ്ഞ് കേന്ദ്രത്തെ തന്നെ കുറ്റപ്പെടുത്തുകയായിരുന്നു സുരേഷ് ഗോപി, ഇനിയൊരു ജന്മമുണ്ടെങ്കില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്നാണാ​ഗ്രഹമെന്ന് പറഞ്ഞ സുരേഷ് ഗോപിയാണ് വീണ്ടും ജാതി വിരുദ്ധ പരാമര്‍ശം നടത്തി കുരുക്കിലായത്‌

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment