അപേക്ഷാ തീയതി നീട്ടി

At Malayalam
1 Min Read

കേന്ദ്ര സർക്കാർ സ്ഥാപനമായ അലിഗഢ് മുസ്ലിം സർവകലാശാല മലപ്പുറം സെന്ററിൽ 2025 – 26 അധ്യയന വർഷത്തേക്കുള്ള പഞ്ചവത്സര ബി എ എൽ എൽ ബി കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി ഫെബ്രുവരി 7 വരെ നീട്ടിയിട്ടുണ്ട്. അലിഗഢ് സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക.

അപേക്ഷിക്കാനുള്ള പ്രായപരിധി ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശന പരീക്ഷ എഴുതാം. പ്ലസ്ടു പൂർത്തീകരിച്ചവർക്കും ഈ വർഷം അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മലപ്പുറം ക്യാമ്പസിൽ അഡ്മിഷൻ ലഭിക്കാനായി ആപ്ലിക്കേഷൻ സമയത്ത് AMU മലപ്പുറം സെന്ററിന് മുൻഗണന നൽകണം.

വിശദവിവരങ്ങൾക്ക് : www.amucontrollerexams.com, ഫോൺ :  04933 229299, 9778100801, 9995474788.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment