ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവ൦ മാർച്ച് 5 മുതൽ 14 വരെയാണ് നടക്കുക. മാർച്ച് 13 ആണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നിവേദ്യ൦. അന്നു രാവിലെ 10.15 ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം നടക്കുക.
ഒന്നാം ഉത്സവ ദിനമായ മാർച്ച് 5 ന് കാപ്പുകെട്ടി കുടിയിരുത്ത്, 7ന് കുത്തിയോട്ട വ്രതാരംഭം എന്നിവയും നടക്കും. 13ന് രാത്രി 7.45 ന് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ചൂരൽ കുത്തുന്ന ചടങ്ങ് നടക്കും. രാത്രി 11.15 ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14 ന് രാത്രി 10 ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരു മണിക്ക് കുരുതി തർപ്പണവും നടത്തും. ഏഴാം ഉത്സവ ദിനമായ മാർച്ച് 11ന് ദേവീ ദർശനം രാവിലെ 7.30 മുതൽ മാത്രമേ ഉണ്ടാകൂ.
