ബാലരാമപുരത്ത് രണ്ടു വയസുകാരിയുടെ കൊലപാതകത്തിനു പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്. തങ്ങളുടെ കയ്യിൽ നിന്നും 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് പൊലിസ് അന്വേഷണം നടത്തുന്നത്. പണം വാങ്ങിയ കാര്യം ജ്യോത്സ്യൻ ദേവീ ദാസൻ പൊലിവിനോട് നിഷേധിച്ചു. ജ്യോത്സ്യന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജ്യോത്സ്യനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ദേവീദാസൻ പ്രതികരിക്കുകയും ചെയ്തു.
