സർവീസുകൾ ലാഭത്തിലാക്കിയാൽ 
ജീവനക്കാർക്ക്‌ ഇൻസെന്റീവ്‌

At Malayalam
1 Min Read

കെഎസ്‌ആർടിസി സർവീസുകൾ ലാഭത്തിലാക്കാൻ പ്രവർത്തിക്കുന്ന ഇൻസ്‌പെക്ടർമാർ, മെക്കാനിക്കൽ സ്റ്റാഫ്‌, യൂണിറ്റ്‌അധികാരി എന്നിവർക്ക്‌ ഇൻസെന്റീവ്‌ പ്രഖ്യാപിച്ച്‌ സിഎംഡി ഉത്തരവിറക്കി. ഓരോ യൂണിറ്റിനും നൽകിയിട്ടുള്ള ടാർജറ്റിന്റെ 90‌ മുതൽ 95 ശതമാനം വരെ നേടുന്ന ഇൻസ്‌പെക്ടർ വിഭാഗം ജീവനക്കാർക്ക്‌ ടാർജറ്റ്‌ തുകയുടെ 0.1 ശതമാനവും 95 മുതൽ 100 വരെ നേടിയാൽ 0.15, 100–-105 വരെ 0.2, 105–- 110 വരെ നേടിയാൽ 0.25, 110 ശതമാനവും അതിന് മുകളിലും നേടുന്നവർക്ക് 0.3 ശതമാനവും ഇൻസെന്റീവ് നൽകും.

യൂണിറ്റ്തല ടാർജറ്റ് തികയ്ക്കാൻ ബ്രേക്ക്‌ ഡൗണാകുന്ന ബസുകളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിന്‌ മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയും ഏകോപിപ്പിച്ച്‌ പ്രവർത്തിക്കണം. ടാർജറ്റ്‌ തികയ്ക്കുന്ന ദിവസങ്ങളിൽ ബസുകൾക്ക്‌ ഓഫ്‌ റോഡ്‌ ബ്രേക്ക്‌ ഡൗൺ ഇല്ലാതിരുന്നാൽ ടീമിലെ എല്ലാ മെക്കാനിക്കൽ ജീവനക്കാർക്കും ഇൻസെന്റീവ്‌ നൽകും. ഇപ്രകാരം 90, 95, 100, 105, 110 (ശതമാനം) എന്നിങ്ങനെ ടാർജറ്റ് തുക നേടുന്നവർക്ക്‌ യഥാക്രമം 0.1, 0.15, 0.20, 0.25, 0.3 (ശതമാനം) ഇൻസെന്റീവ് നൽകും. ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരിൽ തുടർച്ചയായി പ്രവർത്തന മികവ് കാണിക്കുന്നവർക്ക് സദ്സേവന രേഖകൂടി നൽകും.

മേൽനോട്ട ചുമതല കാര്യക്ഷമമായി നിർവഹിക്കുന്നതിൽ ബോധപൂർവം വീഴ്ച വരുത്തുകയോ വരുമാന വർധന നേടാതിരിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട ഇൻസ്പെക്ടർമാരിൽനിന്നും ഇൻസെന്റീവ് തുകയുടെ പകുതി പിഴയായി ഈടാക്കും. അനാസ്ഥ തുടർന്നാൽ കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതും ലഭ്യമാകുന്ന മറുപടി വിലയിരുത്തിയ ശേഷം ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും നിർദേശിച്ചിട്ടുണ്ട്‌.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment