വയനാട്ടിൽ യുവാവിന് നേരെ പുലി ആക്രമണം

At Malayalam
0 Min Read

വയനാട് മുട്ടിൽ മലയിൽ യുവാവിന് നേരെ പുലി ആക്രമണം. കൽപ്പറ്റ റാട്ടക്കൊല്ലി എസ്റ്റേറ്റിൽ പകൽ 12 മണിയോടെയായിരുന്നു സംഭവം. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈക്ക് പരിക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ല.

കാപ്പിത്തോട്ടത്തിൽ വെച്ച് ശബ്ദം കേട്ടു നോക്കിയതാണ് താനെന്നും പെട്ടെന്ന് പുലി ചാടി വീണെന്നും വിനീത് പറയുന്നു. ചാടിയ പുലി കാപ്പി ചെടികൾക്ക് മുകളിലായാണ് വന്നുവീണത്. ഭയന്ന് കൈ വീശിയപ്പോൾ നഖം കൊണ്ട് പോറലേറ്റുന്നും വിനീത് പറഞ്ഞു. ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment