കോൺഗ്രസിൻ്റെ വക്താവായി സന്ദീപ് വാര്യരെ കെ പി സി സി അധ്യക്ഷൻ ചുമതലപ്പെടുത്തിയതായി അറിയിച്ചു കൊണ്ട് ജനറൽ സെക്രട്ടറി എം ലിജു പാർട്ടിനേതാക്കൾക്ക് കത്തയച്ചു. ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപിന് കൂടുതൽ ചുമതലകൾ നൽകാനാണ് കെ സുധാകരൻ്റെ നീക്കം. ബി ജെ പി വിട്ടു വരുമ്പോൾ തന്നെ കൂടുതൽ സ്ഥാനമാനങ്ങൾ സന്ദീപിന് വാഗ്ദാനം നൽകിയിരുന്നതിൻ്റെ ഭാഗമായാണ് പുതിയ ചുമതല നൽകിയത്.
പുതിയ പദവി ലഭിച്ചതോടെ വാർത്താചാനലുകളുടെ ചർച്ചകളിൽ ഇനി മുതൽ സന്ദീപ് വാര്യർ സജീവമാകും. ദീപ്തി മേരി വർഗീസ് കോൺഗ്രസ് മീഡിയാ വിഭാഗം ഇൻ ചാർജായി പ്രവർത്തിക്കും. കഴിഞ്ഞ ദിവസം പാലക്കാട് ബി ജെ പി ക്യാമ്പിൽ വിമത നീക്കം നടന്നത് സന്ദീപ് വാര്യരുടെ കൂടി ഒത്താശയോടെയാണെന്ന് റിപ്പോർട്ടുമുണ്ട്.