കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിലെ മാങ്കോട് എന്ന സ്ഥലത്ത് വ്യക്തികൾ തമ്മിൽ സംഘർഷം. മാങ്കോട് സ്വദേശി ദീപു, കിഴക്കും ഭാഗം സ്വദേശി ഷഫീഖ്, വാള എന്നറിയപ്പെടുന്ന ബിജു എന്നിവര്‍ക്കാണ് വെട്ടേറ്റതെന്നറിയുന്നു.
തടി കയറ്റി വന്ന ലോറി കേബിളിൽ കുരങ്ങി കേബിൾ പൊട്ടിയതാണ് സംഘർഷത്തിനു കാരണമെന്ന് വാർഡ് മെമ്പർ അമ്മൂട്ടി മോഹനൻ പറഞ്ഞു. വെട്ടേറ്റ മൂന്നുപേരുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.