സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ എ ആർ /വി ആർ ട്രെയ്‌നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്, എം ടെക്, ബി സി എ, എം സി എ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലോ ഉള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലാണ് ഒഴിവുകളുള്ളത്. ജനുവരി 30ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/ സന്ദർശിക്കുക.