അന്തരീക്ഷം നന്ന് , സി എം വരൂ , നമുക്ക് ഒരുമിച്ചു നടക്കാം

At Malayalam
1 Min Read

കേരള രാജ്ഭവനിലെ അന്തരീക്ഷം വളരെ മികച്ചതാണും രാവിലെ വന്നാൽ നമുക്ക് ഒരുമിച്ച് പ്രഭാത നടത്തത്തിനു പോകാമെന്നും മുഖ്യമന്ത്രിയോട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ക്ഷണത്തിനു മറുപടി ഒരു ചിരിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ഭാര്യയോടൊപ്പം ഇന്നലെ വൈകീട്ട് രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു. അപ്പോഴാണ് പ്രഭാത നടത്തത്തിന് ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കണ്ടിരുന്നില്ല.

രാജ് ഭവനിലെ പ്രകൃതിയും അന്തരീക്ഷവും നല്ലതാണെന്നും രാവിലത്തെ നടത്തത്തിന് മികച്ചതാണെന്നും മുഖ്യമന്ത്രി സൗഹൃദ സംഭാഷണത്തിനിടയിൽ ഗവർണറോട് പറഞ്ഞു. അത് പൂർണമായും ശരിവച്ച ഗവർണർ ഉടൻ തന്നെ മുഖ്യമന്ത്രിയെ കൂടി പ്രഭാത നടത്തത്തിനു ക്ഷണിക്കുകയായിരുന്നു. ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. ഗവർണർ – മുഖ്യമന്ത്രി കൂടിക്കാഴ്ച ഏകദേശം അരമണികൂറോളം നീണ്ടു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment