റിപ്പബ്ലിക് പരേഡ് കാണാൻ മന്നാൻ രാജാവും ഭാര്യയും ഡെൽഹിക്ക്

At Malayalam
1 Min Read

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ പട്ടികവർഗത്തിലെ മന്നാൻ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാർ കോവിൽ മല ആസ്ഥാനമായ രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് പരേഡ് വീക്ഷിക്കാനായി ഡൽഹിയിലേക്ക് പോകുന്നത്.

പട്ടികവിഭാഗ പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ രാജ എം എൽ എയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഇടുക്കിയിൽ 48 പട്ടിക വർഗ ഉന്നതികളിലായി 300 ലധികം മന്നാൻ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളിൽ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളിൽ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. രണ്ടു മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ടാവും. ബിനു എസ് എന്നാണ് രാജമന്നാൻ്റെ പേര്. ഭാര്യ: ബിനുമോൾ

നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നൽകി സ്വീകരിച്ച മന്ത്രി ഒ ആർ കേളു അവരുടെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ വിമാന മാർഗം ഡൽഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തും.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment