മഹാകുംഭമേളയിൽ തീപിടുത്തം

At Malayalam
0 Min Read

യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം. ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ അഞ്ച് വാഹനങ്ങൾ സ്ഥലത്തുണ്ടായിരുന്നതിനാൽ ഉടൻ തന്നെ തീയണയ്ക്കാൻ ആരംഭിച്ചു. അടുത്തുള്ള ടെന്റുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുമുണ്ട്.

സെക്ടർ 19 മേഖലയിലെ ടെന്റിനുള്ളിൽ രണ്ടു സിലിൻഡറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment