ചലച്ചിത്ര നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത് ഒരു ബംഗ്ലാദേശ് പൗരനാണെന്ന് മുംബൈ പൊലിസ് പറയുന്നു. ഇയാളുടെ പേര് മുഹമ്മദ് ഷെരിഫുൾ എന്നാണന്നും പൊലീസ്. എന്നാൽ ഇയാളുടെ കയ്യിലുള്ള തിരിച്ചറിയൽ രേഖകളൊക്കെ വ്യാജമാണെന്നും പൊലിസ് അറിയിച്ചു.
വിജയ് ദാസ് എന്ന വ്യാജ പേരിലാണ് ഇയാൾ ഇന്ത്യയിൽ താമസിച്ചു വന്നിരുന്നത്. എന്തിനാണ് ഇയാൾ സെയ്ഫ് അലിഖാനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. ഒരു ഹൗസ് കീപിംഗ് കമ്പനിയിൽ വിജയ് ദാസ് എന്ന പേരിൽ തന്നെ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തറിയാൻ കഴിയൂ എന്നും പൊലിസ് പറഞ്ഞു.