രോഗി മരിച്ച ആംബുലൻസിനു വഴി മുടക്കിയത് ഡോക്ടറുടെ കാറ്

At Malayalam
0 Min Read

ഹൃദയാഘാതം ഉണ്ടായ രോഗിയുമായിപ്പോയ ആംബുലൻസിന് വഴി മുടക്കിയത് ഡോക്ടറുടെ കാറ്. അരമണിക്കൂറോളം ആംബുലൻസിനെ ഈ കാറ് വഴി മുടക്കിയതായി ആംബുലൻസിലെ ഡ്രൈവർ പൊലിസിൽ പരാതി നൽകി. അതിനാൽ രോഗിയെ അര മണിക്കൂറോളം വൈകിയാണ് ആശുപത്രിയിൽ എത്തിക്കാനായത്. അപ്പോഴേക്കും രോഗി മരണത്തിനു കീഴടങ്ങിയിരുന്നു.

മട്ടന്നൂർ തലശ്ശേരി പാതയിലുള്ള നായനാർ റോഡിലാണ് രാഹുൽ രാജ് എന്ന ഡോക്ടർ ആംബുലൻസിനു മുന്നിൽ അഭ്യാസപ്രകടനം നടത്തിയത്. ആംബുലൻസ് ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കതിരൂർ പൊലിസ് ഡോ: രാഹുൽ രാജിനെതിരെ കേസെടുത്തു. 5,000 രൂപ പിഴയും അടപ്പിച്ചു.

Share This Article
Leave a comment