വീട്ടിൽ അതിക്രമിച്ചു കയറി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റിൽ സെന്റ് തെരേസാ സ്കൂളിനു സമീപമുള്ള സദ്ഗുരു ശരൺ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിൽ ആണ് താരകുടുംബം താമസിക്കുന്നത്.