ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്നതാണ് സ്പേസ് ഡോക്കിങ്.
സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്-01) ടാർഗറ്റും (എസ്ഡിഎക്സ്- 02) കൂടിച്ചേർന്നെന്നാണ് വിവരം.
ബഹിരാകാശത്തെ ഡോക്കിങ് സാധ്യമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
