ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ പട്ടൗടിയ്ക്ക് കുത്തേറ്റു. വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെ 2:30 ഓടെ മുംബൈയ് ബാന്ദ്രയിലെ വസതിയിൽ ആയിരുന്നു സംഭവം. അക്രമി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.
നടനെ ലീലാവതി ഹോസ്പിറ്റലിൽ പ്രവേശിപിച്ചു. രണ്ട് മുറിവുകൾ ആഴമുള്ളതാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഭാര്യ നടി കരീന കപൂർ ഈ സമയം സഹോദരിക്കൊപ്പമായിരുന്നു. പട്ടൌഡിയുടെ നവാബായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റേയും മകനാണ് സെയ്ഫ്.
