ലീഗ് സെമിനാറിനും സുധാകരനില്ല

At Malayalam
1 Min Read

മുസ്‌ലിം ലീഗിൻ്റെ ആലപ്പുഴ സെമിനാറിൽ സി പി എം നേതാവ് ജി സുധാകരൻ പങ്കെടുക്കില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ലീഗിൻ്റെ ആലപ്പുഴയിലെ നേതാക്കളെ സുധാകരൻ അറിയിച്ചു. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ നടത്തുന്നത്. സി പി എം ൽ നിന്ന് ജി സുധാകരനെയാണ് ലീഗ് നേതാക്കൾ ക്ഷണിച്ചിരുന്നത്.

സി പി എം ആലപ്പുഴ ജില്ലാ സമ്മേളത്തിൻ്റെ ഉദ്ഘാടനത്തിനും സമാപനത്തിനും ജി സുധാകരനെ പാർടി ക്ഷണിച്ചിരുന്നെങ്കിലും അതിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. കുറച്ചു നാളുകളായി പാർട്ടിയും സുധാകരനും അത്ര സ്വരചേർച്ചയിലല്ല. പല ഘട്ടങ്ങളിലും പാർട്ടിയുടെ ചില നടപടികൾക്കെതിരെ പരസ്യമായി സുധാകരൻ രംഗത്തു വരുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. സി പി എം ൻ്റെ തീട്ടൂരം കിട്ടിയിട്ടാണോ ജി സുധാകരൻ സെമിനാറിൽ നിന്ന് പിന്മാറിയതെന്ന് അറിയില്ലെന്ന് ലീഗ് നേതാക്കൾ പ്രതികരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment