ഭാവഗായകന് ഇന്ന് അന്ത്യവിശ്രമം, സംസ്കാര ചടങ്ങുകൾ 3 മണിയ്ക്ക്

At Malayalam
1 Min Read

മാന്ത്രിക നാദവിസ്മയം ഉള്ളിൽ പേറുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് ഓർമകൾ ബാക്കിയാക്കി ഭാവഗായകൻ പി ജയചന്ദ്രൻ ഇന്ന് അനന്തതയിൽ വിലയം പ്രാപിക്കും. ഭൗതിക ദേഹം ഇപ്പോൾ തൃശൂർ പൂങ്കുന്നത്തെ വീട്ടിലാണ്. വൈകീട്ട് മൂന്നു മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സംസ്ഥാനം നൽകുന്ന ഔദ്യോഗിക ബഹുമതികളോടെയാണ് സ്വർഗീയ ഗായകൻ മടങ്ങുന്നത്. ഇന്നലെ തൃശൂരിലെ സംഗീത നാടക അക്കാദമയിലെ പൊതുദർശനം തിരക്കു മൂലം നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകിയാണ് അവസാനിച്ചത്.

സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് പ്രശസ്തരും സാധാരണക്കാരുമടക്കം ആയിരങ്ങളാണ് അക്കാദമിയിലും പൂങ്കുന്നത്തെ വീട്ടിലും ഇന്നലെ എത്തിയത്. ഇന്നും പുലർച്ചെ മുതൽ ആരാധകരുടെ പ്രവാഹമാണ് വീട്ടിലേക്കും ഉണ്ടാകുന്നത്. ചേന്ദ മംഗലത്തെ കുടുംബ ശ്മശാനത്തിലാണ് പി ജയചന്ദ്രന് അന്ത്യ വിശ്രമം ഒരുക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment