ജലവിതരണം മുടങ്ങും, ശ്രദ്ധ വേണം

At Malayalam
0 Min Read

തിരുവനന്തപുരം പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷനു സമീപം വാട്ടർ അതോറിറ്റിയുടെ 700 എം എം പൈപ്പ്‌ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായുള്ള ജോലികൾ ജനുവരി 10 ന് രാവിലെ 8 മണി മുതൽ ജനുവരി 12 ഞായർ രാവിലെ 8 മണി വരെ ശ്രീവരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും തമ്പാനൂർ, പാൽക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജല വിതരണം
തടസ്സപ്പെടും.

ഉപഭോക്‌താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിക്കുന്നു.

Share This Article
Leave a comment