പി വി അൻവർ എം എൽ എ അറസ്റ്റിൽ

At Malayalam
1 Min Read

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ വനം വകുപ്പിൻ്റെ ഓഫീസ് പി വി അൻവർ എം എൽ എ യുടെ പാർട്ടിയായ ഡി എം കെ യുടെ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തില്‍ അതിനു നേതൃത്വം നൽകിയ പി വി അൻവറിനെ പൊലീസ് അറസ്റ്റു ചെയ്തു. അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റേത് ഭരണകൂട ഭീകരതയെന്ന് അറസ്റ്റിലായ പി വി അൻവര്‍ പ്രതികരിച്ചു.

നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പി വി അൻവറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം സർക്കാരിൻ്റെ അനാസ്ഥയാണ് എന്ന് ആരോപിച്ചാണ് അൻവറിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ വനം വകുപ്പ് ഓഫിസ് ആക്രമിച്ചു തകർത്തത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment