ട്രേഡ്‌സ്മാൻ : താത്കാലിക നിയമനം

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഒരു ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജനുവരി ഏഴിന് രാവിലെ 10.30ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ടി എച്ച് എസ് / വി എച്ച് എസ് ഇ /ഐ ടി ഐ ആണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുമ്പാകെ എത്തിച്ചേരണം.

Share This Article
Leave a comment