അഭിനേത്രിയെ പീഡിപ്പിച്ച കേസിൽ നടൻമാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിദ്ധമായ ഉപ്പും മുളകും സീരിയലിലെ പ്രധാന നടനാണ് ബിജു സോപാനം.
സർക്കാരിൻ്റെ നോളഡ്ജ് എക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകലയുടെ സഹോദരനും സി പി എം പാളയം ഏരിയാ സെക്രട്ടറി പി ബാബുവിൻ്റെ ഭാര്യാ സഹോദരനുമാണ് പി എസ് ശ്രീകുമാർ.
നേരത്തേയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും ഭയവും കാരണമാണ് പരാതി നൽകാത്തതെന്നും കേസുമായി ബന്ധപ്പെട്ടവർ പറയുന്നു.
