വയനാട് പുനരധിവാസത്തിന്റെ ടൗൺഷിപ്പ് രൂപ രേഖ മന്ത്രിസഭ അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ ടൗൺഷിപ്പ് രൂപ രേഖ ചീഫ് സെക്രട്ടറി വിശദീകരിച്ചു. നെടുമ്പാലയിലും കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റുകളിലുമായി രണ്ട് മോഡൽ ടൗൺഷിപ്പുകളാണ് നിർമിക്കുക. നെടുമ്പാലയിൽ അഞ്ചു സെന്റിൽ 1000 സ്ക്വയർഫീറ്റു വീടുകളും എൽസ്റ്റോണിൽ 10 സെന്റിൽ 1000 സ്ക്വയർഫീറ്റു വീടുകളും നിർമിക്കും. ഇന്റേണൽ റോഡുകളും പാർക്കിങും സ്കൂളും മറ്റു സൗകര്യങ്ങളും ടൗൺഷിപ്പിലുൾപ്പെടുന്നു.
ടൗൺഷിപ്പിന് പുറത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം വീതം നൽകും. പുനരധിവാസം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് ലോകമെമ്പാടുമുള്ള മലയാളികൾ സഹായവുമായി എത്തിയെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം ഉണ്ടായിരുന്നെങ്കിലും അത് ഒന്നും വലിയ തടസം ഉണ്ടാക്കിയില്ല. എല്ലാം നഷ്ടപ്പെട്ടവരെ ഒന്നിച്ച് ജീവിക്കാൻ സൗകര്യം ഒരുക്കുകയാണ് സർക്കാർ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
പുരധിവാസം വേണ്ട അഞ്ച് ട്രൈബല്‍ കുടുംബങ്ങള്‍ ആണ് ഉള്ളത്. അവരുടെ താല്പര്യപ്രകാരമുള്ള പുനരധിവാസം ഏർപ്പെടുത്തും. ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്പോണ്‍സര്‍ഷിപ്പ് ഫ്രയിം വര്‍ക്ക് അംഗീകരിക്കും. സ്പോണ്‍സര്‍ഷിപ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് വയനാട് പുനരധിവാസ പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നതിനും ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കും.
വയനാട് പുനരധിവാസ പദ്ധതിക്കായി സി.എം.ഡി.ആർ.എഫ് , എസ്ഡിആർഎഫ്, സ്പോണ്‍സര്‍ഷിപ്, സി.എസ്.ആര് ഫണ്ട്, പിഡിഎന്‍എ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന കേന്ദ്ര സഹായം എന്നിവ വയനാട് ടൗണ്‍ഷിപ് പ്രൊജക്റ്റിനായി വിനിയോഗിക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുനരധിവാസം ഒരുമിച്ച് നടപ്പിലാക്കും.
