മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ്

At Malayalam
1 Min Read

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ഇന്നു മുതൽ ഓടി ത്തുടങ്ങും. ഇന്ന് വൈകീട്ട് 5 ന് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.
കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്. കെ എസ് ആർ ടി സിയുടെ ഏറ്റവും പുതിയ സംരംഭമായ കെ എസ് ആർ ടി സി റോയൽ വ്യൂ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങുന്നത്.

തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലും കെ എസ് ആർ ടി സിയുടെ പുതുവത്സര സമ്മാനം എത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ട്രയൽ റൺ മൂന്നാറിൽ വച്ച് നടത്തിയിരുന്നു.

Share This Article
Leave a comment