റേഷൻ പഞ്ചസാര ഇനി കയ്ക്കും ; കിലോഗ്രാമിന് 27 രൂപയാക്കി

At Malayalam
1 Min Read

സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള റേഷൻ പഞ്ചസാരയുടെ വില ഗണ്യമായി വർധിപ്പിച്ചു. ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് 21 രൂപയായിരുന്നത് ഒറ്റയടിക്ക് 6 രൂപ വർധിപ്പിച്ച് 27 രൂപയാക്കിയതോടെ പഞ്ചസാരയുടെ മധുരം മാറി കയ്പായി എന്നു പറയാം. വില കൂട്ടിയതോടെ റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ വർധിപ്പിച്ചത് അവർക്ക് മധുരമായി.

ഒരു കിലോഗ്രാം പഞ്ചസാര വിതരണം ചെയ്യുന്ന വ്യാപാരിക്ക് നിലവിൽ 50 പൈസയാണ് കമ്മിഷനായി നൽകിയിരുന്നത്. ഇത് നേരേ ഇരട്ടിയാക്കിയിട്ടുണ്ട്. ഇനി മുതൽ ഒരു കിലോ പഞ്ചസാരയ്ക്കുള്ള കമ്മിഷൻ ഒരു രൂപയായി. ഇതിനു മുൻപ് 2018 ഓഗസ്റ്റിലാണ് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചിരുന്നത്.

അന്ന് കിലോഗ്രാമിന് 13 രൂപ 50 പൈസയായിരുന്ന പഞ്ചസാര 21 രൂപയാക്കിയാണ് വർധിപ്പിച്ചത്. 7 രൂപ 50 പൈസയാണ് അന്ന് കൂട്ടിയത്. റേഷൻ പഞ്ചസാരയുടെ വിതരണത്തിലൂടെ സർക്കാരിനുണ്ടാകുന്ന പ്രതിവർഷ ബാധ്യത കുറയ്ക്കാൻ വില കിലോഗ്രാമിന് 31 രൂപയാക്കണമെന്നാണ് സപ്ലൈകോ ഇപ്പോൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ആവശ്യപ്പെട്ടത് കിലോയ്ക്ക് 25 രൂപയാക്കണമെന്നാണ്. ഇതു രണ്ടും കൂടി പരിഗണിച്ചു കൊണ്ടാണ് സർക്കാർ ഇപ്പോൾ 27 രൂപ വില നിശ്ചയിച്ചത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment