ഇസ്രയേൽ- പലസ്തീൻ യുദ്ധം, 480 പേർ കൊല്ലപ്പെട്ടു

At Malayalam
1 Min Read

ഇസ്രായേലിലേക്ക് ഇരച്ചുകയറിയ ഹമാസ് സേന ഇസ്രായേലി പട്ടണങ്ങളിൽ നടത്തിയ ആക്രണങ്ങളിൽ മരണസംഖ്യ 250 ആയി, നിരവധി പേരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അരനൂറ്റാണ്ട് മുമ്പ് യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രായേലിൽ നടന്ന അക്രമങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ അക്രമ സംഭവങ്ങളുണ്ടാകുന്നത്.

ഇസ്രായേൽ പ്രത്യാക്രണങ്ങളിൽ ഗാസയിൽ 230-ലധികം പേർ കൊല്ലപ്പെട്ടു. അതേസമയം, ഇസ്രയേലിലെ നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവിടുത്തെ പ്രാദേശിക അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ഇന്ത്യൻ പൗരന്മാർ ആരും അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും എംബസി നിർദ്ദേശമുണ്ട്. എത്രയും വേഗം സുരക്ഷിതരായി അഭയാർത്ഥി കേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്ക് +97235226748എന്ന നമ്പറിൽ വിളിക്കുകയോ cons).teaviv@mea.gov.in എന്ന ഇ-മെയിലിലേക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment