ആലപ്പുഴയിലെ സർക്കാർ ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യത പ്ലംബര്‍ ട്രേഡില്‍ എന്‍ടിസി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 20 നും 40 നുമിടയില്‍. രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ ചെയ്യുവാന്‍ തയ്യാറുള്ളവരാകണം അപേക്ഷകർ.
താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2025 ജനുവരി 10ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി അപേക്ഷിക്കുക. ഫോണ്‍: 0477- 2282367,68,69.