മുൻഭാര്യയുടെ പിതാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

At Malayalam
0 Min Read

കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ യുവാവിൻ്റെ ശ്രമം.കൊല്ലം സാംനഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനെയാണ് മടത്തറ സ്വദേശി സജീര്‍ ഓട്ടോറിക്ഷക്കുള്ളില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവ ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു.

പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.ഓട്ടോറിക്ഷക്കുള്ളിൽ വെച്ച് തീ കൊളുത്തിയതിനെ അടർന്ന് ഗുരുതരമായി പൊള്ളലേറ്റ അഷ്റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് വഴി വച്ച തെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment