അന്തരിച്ച മുതിർന്ന സി പി എം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്ക്കരിക്കാൻ വിട്ടു നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. നേരത്തെ സിംഗിൾ ബെഞ്ചും സമാന രീതിയിൽ ഈ ഹർജി തള്ളിക്കളഞ്ഞിരുന്നു. എം എം ലോറൻസിൻ്റെ മക്കളായ സുജാത ആശ എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.