പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പണം കൊടുക്കണോന്ന് മന്ത്രി

At Malayalam
1 Min Read

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിൽ സന്ദർശനം നടത്തിയതിന്‍റെ പണം കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന് സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി പി രാജീവ് ചോദിച്ചു. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് സർക്കാർ ഒരു കാരണവശാലും പിന്നോട്ടു പോകില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നു മുണ്ട്. ഉത്തരവ് സർക്കാരിന് അനുകൂലമായി വന്നാൽ ഉടൻ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment