സന്നിധാനത്തെ ആൽമരത്തിനു തീ പിടിച്ചു

At Malayalam
1 Min Read

ശബരിമല സന്നിധാനത്തെ ആൽമരത്തിനു തീ പിടിച്ചത് അല്പസമയം ആശങ്കയുണ്ടാക്കി. സന്നിധാനത്തെ ആഴിയോട് ചേർന്നു നിൽക്കുന്ന ആൽമരത്തിൻ്റെ ശിഖരത്തിനാണ് തീ പിടിച്ചത്. ആഴിയിൽ ഭക്തർ എറിയുന്ന നെയ്തേങ്ങ കൂനയിൽ തീ ആളിക്കത്തിയപ്പോൾ ആൽമരത്തിൻ്റെ ശിഖരത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു.

പൊലിസ് ആൽമരത്തിനു കീഴെ നിന്ന ഭക്തരെ അടിയന്തരമായി അവിടെ നിന്നും മാറ്റി. അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി ആൽമരത്തിൻ്റെ തീ പിടിച്ച ശിഖരത്തിലേക്കു വെള്ളം ചീറ്റി നിമിഷങ്ങൾക്കുള്ളിൽ തീ കെടുത്തി. അത്രയും സമയം പിന്നാലെ വന്ന തീർത്ഥാടകരെ നടപ്പന്തലിൽ തടഞ്ഞു നിർത്തുകയായിരുന്നു. ഇന്നലെ വൈകീട്ട് സന്നിധാനത്തെ കൊപ്രാക്കളത്തിനും തീ പിടിച്ചിരുന്നു. ഇരു സംഭവങ്ങളിലും ആർക്കും പരിക്കുകളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ല.

Share This Article
Leave a comment