അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻ്റെ കല്ലേലി, കോന്നി ജി ഡി സ്‌റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണം.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ ശ്രമിക്കരുത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ നല്ല ജാഗ്രത പുലർത്തേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവുകയും വേണം.
