തുറന്ന കോടതി ആവശ്യം: തിങ്കളാഴ്ച പരിഗണിക്കും

At Malayalam
0 Min Read

ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ ഇനിയുള്ള നടപടിക്രമങ്ങൾ തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി വച്ചു. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നാണ് അതിജീവിത നൽകിയ ഹർജിയിൽ പറയുന്നത്. വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പുറത്ത് പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്നാണ് ആവശ്യം. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment