അതിജീവിതയായ ചലച്ചിത്ര നടി നൽകിയ ഹർജിയിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി ശ്രീലേഖയ്ക്ക് നോട്ടീസയച്ചിരിക്കുന്നത്. നടൻ ദിലീപിനെതിരെ ഈ കേസിൽ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു അതിജീവിതയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാനായി കോടതി മാറ്റിവയ്ക്കുകയും ചെയ്തു
