കൊല്ലായിൽ സുദേവൻ തുടരും

At Malayalam
1 Min Read

നിലവിലെ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയായ കൊല്ലായിൽ സുദേവൻ തന്നെ തുടർന്നും ജില്ലയിൽ സി പി എം നെ നയിക്കും. മുൻ കൊട്ടാരക്കര എം എൽ എ കൂടിയായിരുന്ന അയിഷ പോറ്റിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് അവർ തന്നെ ആവശ്യപ്പെട്ടതിനാൽ ഒഴിവാക്കുകയായിരുന്നു. കരുനാഗപള്ളിയിൽ നിന്നുള്ള ആരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. വിഭാഗീയ പ്രവർത്തനങ്ങളിൽ പങ്കാളികളായി എന്ന നിലയിൽ പി ആർ വസന്തൻ, പി കെ ബാലചന്ദ്രൻ, ബി ഗോപൻ, എസ് രാധാമണി എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കുകയും ചെയ്തു.

ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം സജി, കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായ ഗീതാകുമാരി, വി സുമലാൽ എന്നിവരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

സാമൂഹിക പ്രവർത്തനവും തൊഴിലാളി പ്രവർത്തനവും കൈമുതലായാണ് കൊല്ലായിൽ സുദേവൻ പാർട്ടിയുടെ ജില്ലയിലെ അമരക്കാരനായി മാറുന്നത്. കൊല്ലം ജില്ലയിലെ മടത്തറയ്ക്കു സമീപം കൊല്ലായിൽ എന്ന നാട്ടുമ്പുറത്തു ജനിച്ച സുദേവൻ 1971 ൽ പാർട്ടിയിൽ അംഗമായി. കൊല്ലായിൽ , മടത്തറ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1990 – 95ൽ ചടയമംഗലം ഏരിയാ സെക്രട്ടറിയായും 1984 മുതൽ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായും 1995 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചിരുന്നു.

2015 ൽ സംസ്ഥാന കമ്മിറ്റി അംഗമായി, സി ഐ ടി യു വിൻ്റെ കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം, കാപെക്സ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment