23 കാരിയായ നവവധു പെരിയാറിൽ ചാടി മരിച്ചു

At Malayalam
0 Min Read

ഒരു വർഷം മുമ്പ് വിവാഹിതയായ യുവതി ഇന്നലെ ( ചൊവ്വ) രാത്രി ഏഴരയോടെ ആലുവ പെരിയാറിൽ ചാടി മരിച്ചു. ആലുവ മണപ്പുറത്തേക്കു പോകാനുള്ള നടപ്പാതയിൽ നിന്നാണ് 23 കാരിയായ യുവതി ആറ്റിലേക്കു ചാടിയത്. ആലുവ കണിയാമ്പള്ളിക്കുന്ന് സ്വദേശി അനീഷിൻ്റെ ഭാര്യ ഗ്രീഷ്മയാണ് ആത്മഹത്യ ചെയ്തത്.

ഒരു വർഷം മുമ്പാണ് അനീഷ് ഗ്രീഷ്മയെ വിവാഹം ചെയ്തത്. യുവതി ആറ്റിലേക്കു ചാടിയ വിവരമറിഞ്ഞെത്തിയ പൊലിസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂറിലധികം തെരഞ്ഞാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറ്റു നടപടികൾ പൂർത്തിയാക്കി ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലിസ് പറഞ്ഞു.

Share This Article
Leave a comment